നടി തൃഷക്ക് കോവിഡ്; വേദനാജനകമായ ദിനങ്ങളെന്ന് താരം

തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു

Update: 2022-01-08 05:28 GMT

പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുവര്‍ഷത്തിനു മുന്‍പാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു. ഒരാഴ്ച വേദനാജനകമായിരുന്നുവെന്നും താരത്തിന്‍റെ ട്വീറ്റില്‍ പറയുന്നു.

തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു. എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. നെഗറ്റീവ് പരിശോധനക്ക് ശേഷം ഉടന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തും. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃഷ തന്‍റെ വെബ് സീരീസായ ബൃന്ദയുടെ ചിത്രീകരണത്തിലായിരുന്നു. അവിടെ നിന്നും നടി പുതുവര്‍ഷം ആഘോഷിക്കാന്‍ മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ അവിടെ വച്ചാണ് വൈറസ് സ്ഥിരീകരിക്കുന്നത്. ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം.

Advertising
Advertising

''എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും പുതുവര്‍ഷത്തിനു മുന്‍പ് എനിക്ക് കോവിഡ് ബാധിച്ചു. എനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇത് എന്‍റെ ഏറ്റവും വേദനാജനകമായ ആഴ്‌ചകളിൽ ഒന്നാണെങ്കിലും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്‍റെ വാക്‌സിനേഷനുകൾക്ക് നന്ദി. മാസ്ക് ധരിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. പരിശോധനകള്‍ക്കു ശേഷം ഉടന്‍ വീട്ടിലേക്കു മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍റെ ഏറ്റവും നല്ല കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പ്രാർത്ഥനകൾക്കും എന്‍റ ഹൃദയംഗമമായ നന്ദി." തൃഷ കുറിച്ചു.

തൃഷ സിനിമയിലെത്തിയിട്ട് ഡിസംബര്‍ 14ന് 19 വര്‍ഷം പൂര്‍ത്തിയായിരുന്നു. ബൃന്ദയുടെ സെറ്റില്‍ ഇതിന്‍റെ ആഘോഷങ്ങളും നടന്നിരുന്നു. സൂര്യ വംഗള സംവിധാനം ചെയ്യുന്ന ബൃന്ദ സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. തെലുങ്കില്‍ നിര്‍മിക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നുണ്ട്.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News