ആരാധകര്‍ ശാന്തരായെ പറ്റൂ; ഇതാ തല്ലുമാലയിലെ 'തുപാത്തു'പാട്ട്

ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Update: 2022-08-18 05:39 GMT

തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ടൊവിനോയുടെ 'തല്ലുമാല' ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ 'തുപാത്തു' എന്ന റാപ്പ് ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മറ്റ് ഗാനങ്ങളിലെ പോലെ ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളും റാപ്പും തുപാത്തുവിനെ കളറാക്കുന്നുണ്ട്. ടൊവിനോയ്ക്ക് കല്യാണിക്കും പുറമെ ലുക്മാന്‍, സ്വാതി റെഡ്ഡി, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുട്യൂബ് ട്രന്‍ഡിംഗില്‍ രണ്ടാമതാണ് ഗാനം.

Advertising
Advertising

ലവ് എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ആഗസ്ത് 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ബിനു പപ്പു,ലുക്മാന്‍ അവറാന്‍,ജോണി ആന്‍റണി, നീന കുറുപ്പ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News