സെന്തിൽ കൃഷ്ണ നായകനാവുന്ന പുതിയ ചിത്രം 'ഉടുമ്പ്' ശ്രദ്ധേയമാവുന്നു

തന്റെ അഭിനയപാടവം പൂർണമായും പുറത്തെടുക്കാനുള്ള മുഹൂർത്തങ്ങൾ സെന്തിൽ കൃഷ്ണ ചിത്രത്തിൽ നന്നായി വിനിയോഗിച്ചിട്ടുണ്ട്. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ തുടങ്ങിയവരും ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.

Update: 2021-12-10 13:05 GMT

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയറ്ററുകളിലേക്ക് ജനം തിരികെയെത്തുമ്പോൾ വിത്യസ്തമായ പ്രമേയവുമായി എത്തിയിരിക്കുകയാണ് 'ഉടുമ്പ്' എന്ന ചിത്രത്തിലൂടെ കണ്ണൻ താമരക്കുളം. കഥപറയുന്ന രീതിയിലും മേക്കിങ് സ്‌റ്റൈലിലും തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട ശൈലിയാണ് കണ്ണൻ താമരക്കുളം പുതിയ ചിത്രത്തിൽ പിന്തുടർന്നിരിക്കുന്നത്. 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലൂടെ ശ്രദ്ധ നേടിയ സെന്തിൽ കൃഷ്ണയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അനിയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്‌ലർ നൽകിയ സൂചന പോലെ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Advertising
Advertising

തന്റെ അഭിനയപാടവം പൂർണമായും പുറത്തെടുക്കാനുള്ള മുഹൂർത്തങ്ങൾ സെന്തിൽ കൃഷ്ണ ചിത്രത്തിൽ നന്നായി വിനിയോഗിച്ചിട്ടുണ്ട്. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ തുടങ്ങിയവരും ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. സിനിമയിൽ വന്നുപോകുന്ന പുതുമുഖങ്ങളും ജിതേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സജലും ഹിമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആഞ്ജലീനയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. മൻരാജ്, മുഹമ്മദ് ഫൈസൽ, വി കെ ബൈജു, ജിബിൻ സാഹിബ്, എൻ എം ബാദുഷ, എൽദോ ടി ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News