ബാബറി മസ്ജിദ് പശ്ചാത്തലമാക്കി മോഷൻ പോസ്റ്റർ; ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'നവംബർ 9'

ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സാണ് ചിത്രം നിർമിക്കുന്നത്.

Update: 2023-11-09 16:21 GMT
Advertising

ഉണ്ണി മുകുന്ദൻ നായകനാകുന്ന 'നവംബർ 9' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. 

Full View

ഉണ്ണി മുകുന്ദനെ നായകനാക്കി 'മാർക്കോ' എന്ന ചിത്രം ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സ് പ്രഖ്യാപിച്ചിരുന്നു. 'മിഖായേൽ' എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാറും ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഈ ചിത്രത്തിലൂടെ ജോമോൾ ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തും. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News