ഉണ്ണി മുകുന്ദന്‍റെ അച്ഛനും സിനിമയിലേക്ക്; റിവേഴ്സ് നെപോട്ടിസമെന്ന് താരം

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരുന്നതാണെന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Update: 2022-06-17 06:21 GMT

നടന്‍ ഉണ്ണി മുകുന്ദന്‍റെ അച്ഛൻ സിനിമയിലേക്ക്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് പിതാവ് മുകുന്ദന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരുന്നതാണെന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


''ഇത് ഇനിക്ക് ഏറെ സ്‌പെഷ്യലാണ്, ഷെഫീഖിന്‍റെ സന്തോഷത്തിലെ അച്ഛന്‍റെ ഭാഗം അദ്ദേഹം ഇന്ന് പൂര്‍ത്തിയാക്കി. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ തിരക്കഥ ഒരുക്കിയ സമയത്ത് ഞാന്‍ അത് വെട്ടിക്കളഞ്ഞു. അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്. നെപ്പോട്ടിസത്തിന്‍റെ ഗുണങ്ങളൊന്നും എനിക്ക് കിട്ടാത്തതുകൊണ്ട് റിവേഴ്‌സ് നെപ്പോട്ടിസം ചെയ്യാന്‍ തീരുമാനിച്ചു. അച്ഛന്‍ കുട്ടിയെ വിജയകരമായി സ്‌ക്രീനിലെത്തിക്കാനായി. ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട് എങ്ങനെയാണ് നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നതെന്ന്. കുടുംബം എപ്പോഴും സ്‌പെഷ്യലാണ്, പ്രധാനപ്പെട്ടതും. ഷഫീക് സ്‌ക്രീനില്‍ വരുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെടും.- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Advertising
Advertising

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അനൂപിന്‍റേതാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. മനോജ് കെ. ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News