ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോയെന്ന് ആരാധകന്‍; കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ടിക്ടോക് റീല്‍സ് താരം വിനീത് എന്ന യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു

Update: 2022-08-08 06:25 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ടിക്ടോക് റീല്‍സ് താരം വിനീത് എന്ന യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. നടന്‍ ഉണ്ണി മുകുന്ദന്‍റെ സിനിമയിലെ കഥാപാത്രങ്ങളെ ആയിരുന്നു ഇയാള്‍ പ്രധാനമായും റീല്‍സ് ചെയ്തിരുന്നത്. വിനീത് അറസ്റ്റിലായതോടെ ഇയാള്‍ ചെയ്ത പഴയ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പേജിലും ചിലര്‍ കമന്‍റുകളുമായി എത്തുന്നുണ്ട്.

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു' എന്നായിരുന്നു ഒരു വിരുതന്‍ ഉണ്ണി മുകുന്ദന്‍റെ ഒരു പോസ്റ്റിനു താഴെ കുറിച്ചത്. കമന്‍റിന് ഉടൻ തന്നെ ഉണ്ണി മുകുന്ദൻ നല്ല തഗ് മറുപടിയും നൽകി. 'ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്. നീയും വായോ' എന്നായിരുന്നു കമന്‍റ്. ഉണ്ണിയുടെ തകര്‍പ്പന്‍ മറുപടി ഏതായാലും ആരാധകർ ഏറ്റെടുത്തു. 'ഉണ്ണിയേട്ടൻ റോക്ക്സ്', 'ഉണ്ണിയേട്ടൻ കില്ലാടി' തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്. 3000ത്തിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Advertising
Advertising

നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പോലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജി വയ്ക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം വീഡിയോകള്‍ ചെയ്തുകൊണ്ടിരുന്ന വിനീതിന് ആയിരക്കണക്കിന് ഫോളോവേഴ്സുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിച്ചിരുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News