എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന തമിഴ് ക്രൈം ത്രില്ലർ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ ട്രെയിലർ പുറത്ത്

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസുകാരനായിട്ടാണ് എസ്.ജെ. സൂര്യ എത്തുന്നത്

Update: 2022-11-22 08:19 GMT

 എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ വദന്തി - ദി ഫെബിൾ ഓഫ് വെലോനി എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രയിലർ പുറത്തിറക്കി.വാൾവാച്ചർ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസ് ആണ്. തമിഴ് സിനിമയിലെ അമൂല്യ പ്രതിഭകളായ എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസുകാരനായിട്ടാണ് എസ്.ജെ. സൂര്യ എത്തുന്നത്. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News