ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്

ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്

Update: 2025-09-03 06:57 GMT
Editor : Lissy P | By : Web Desk

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന്  തിയേറ്ററുകളിലേക്കെത്തുന്നു. ഒരു 'വള' മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് 'വള സംവിധാനം ചെയ്തിരിക്കുന്നത്.

'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും പ്രധാനവേഷത്തിലെത്തുന്നു. ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.

Advertising
Advertising

പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി.പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ.ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പി ആർ ഓ : പ്രതീഷ് ശേഖർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News