'ജയ് ബാലയ്യ...നാ പേരു ഹണി റോസ്' തെലുങ്കില്‍ പ്രസംഗിച്ച് നടി; വീഡിയോ

ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങില്‍ തെലുങ്കില്‍ പ്രസംഗിക്കുന്ന നടിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2023-01-09 06:51 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: നടി ഹണി റോസ് അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. നന്ദമുരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് ചിത്രത്തില്‍ ഹണി അഭിനയിക്കുന്നത്. ശ്രുതി ഹാസനാണ് മറ്റൊരു നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങില്‍ തെലുങ്കില്‍ പ്രസംഗിക്കുന്ന നടിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ജയ് ബാലയ്യ...നാ പേരു ഹണി റോസ് എന്നു പറഞ്ഞുകൊണ്ടാണ് ഹണി പ്രസംഗം തുടങ്ങിയത്. പിന്നീട് വളരെ ഒഴുക്കോടെ തെലുങ്ക് സംസാരിക്കുന്ന ഹണിയെ വീഡിയോയില്‍ കാണാം. നടിയുടെ തെലുങ്ക് കേട്ട് അവതാരക പോലും അന്തം വിട്ടു. നിരവധി ആരാധകരാണ് ഹണിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. തെലുങ്ക് നടിമാര്‍ പോലും ഇങ്ങനെ സംസാരിക്കില്ലെന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. ഹണിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിക്കുന്നത്.

Advertising
Advertising

വീരസിംഹ റെഡ്ഡി എന്ന ടൈറ്റില്‍ വേഷത്തിലാണ് ബാലകൃഷ്ണ എത്തുന്നത്. മലയാളത്തില്‍ നിന്നും ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍,ദുനിയ വിജയ്, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റു താരങ്ങള്‍. ഗോപിചന്ദ് മാലിനേനിയാണ് സംവിധാനം. 110 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News