കെ.പി.എ.സി ലളിതയുടെ അവസാന ചിത്രം: 'വീട്ട്ലാ വിശേഷം' ട്രെയിലര്‍ വീഡിയോ

ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് റീമേക്ക് ആണ് 'വീട്ട്ലാ വിശേഷം'

Update: 2022-05-26 13:42 GMT
Editor : ijas
Advertising

ബോളിവുഡ് ചിത്രം 'ബദായി ഹോ'യുടെ തമിഴ് റീമേക്ക് ചിത്രം 'വീട്ട്ലാ വിശേഷ'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച ചിത്രമാണ് 'വീട്ട്ലാ വിശേഷം'. ചിത്രത്തിന്‍റെ രസകരമായ ട്രെയിലറാണ് പുറത്തിറങ്ങിയത്. ആര്‍.ജെ ബാലാജിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജും ഉര്‍വ്വശിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. അപര്‍ണയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് 'വീട്ട്ല വിശേഷം'.

Full View

ആർ.ജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ. എഡിറ്റിങ് സെൽവ. ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും.

ബോളിവുഡ് ചിത്രം 'ബദായി ഹോ'യില്‍ ആയുഷ്മാന്‍ ഖുറാനാ, നീന ഗുപ്ത, സാനിയ മല്‍ഹോത്ര എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പ്രായമായ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുഞ്ഞ് കൂടി പിറക്കാന്‍ പോകുന്നുവെന്നറിയുന്ന മകന്‍റെ ആകുലതകളും അതിനോടുള്ള സമൂഹത്തിന്‍റെ  പ്രതികരണങ്ങളുമാണ് 'ബദായി ഹോ'യുടെ പ്രമേയം. അമിത് രവിന്ദർനാഥ് ആണ് ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്തത്.

Veetla Vishesham Official Trailer is out 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News