അജിത്തിന്‍റെ 62-ാമത് ചിത്രത്തിൽ നിന്ന് വിഘ്‌നേഷ് ശിവനെ മാറ്റി

മാസങ്ങൾക്കുമുമ്പ് അജിത്തിന്‍റെ 62-ാമത് ചിത്രം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു

Update: 2023-01-29 12:22 GMT

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന്‍റെ 62-ാമത് ചിത്രത്തിന്‍റെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്‌നേഷ് ശിവനെ മാറ്റി. മാസങ്ങൾക്കുമുമ്പ് അജിത്തിന്‍റെ 62-ാമത് ചിത്രം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് മഗിഴ് തിരുമേനി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനായി വിഘ്നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നൽകിയിരുന്നെങ്കിലും അജിത്തിനെയും നിർമ്മാതാക്കളെയും തൃപ്തരാക്കാൻ വിഘ്‌നേഷ് ശിവന് കഴിയാത്തതിനാലാണ് സംവിധായക സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. എന്നാൽ അജിത്തിന്‍റെ 63-ാമത് ചിത്രം വിഘ്‌നേഷ് ശിവനൊപ്പമായിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Advertising
Advertising

തുണിവാണ് അജിത്തിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തുണിവിനൊപ്പം വിജയിയുടെ വാരിസും പൊങ്കലിന് തിയേറ്ററുകളിൽ എത്തിയിരുന്നു. എട്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് തല അജിത്തിന്റെയും ദളപതി വിജയിയുടെടേയും ചിത്രങ്ങള്‍  തമിഴ് ബോക്സ് ഓഫീസിൽ ഒന്നിച്ചെത്തിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണം ബോണി കപൂറാണ് നിർവഹിച്ചത്. അജിത് കുമാർ, മഞ്ജു വാര്യർ, ജോൺ കൊക്കൻ, സമുദ്രക്കനി, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - ബിന്‍സി ദേവസ്യ

web journalist trainee

Similar News