'എന്റെ പ്രിയപ്പെട്ടവൾ'; രശ്മികയുമായുള്ള ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

സംവിധായകൻ കരൺജോഹര്‍ അവതാരകനായിട്ടുള്ള 'കോഫിവിത്ത് കരൺ 7' എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തൽ

Update: 2022-07-29 05:40 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ഗോസിപ്പ് വാർത്തകളിൽ എപ്പോഴും ഇടം പിടിക്കുന്ന താരങ്ങളാണ് വിജയ്‌ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. അടുത്തിടെ ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നരീതിയിൽ വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് വിജയ്‌ദേവരക്കൊണ്ട രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രശ്മിക മന്ദാനയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്‌ദേവര ക്കൊണ്ട. സംവിധായകൻ കരൺജോഹര്‍ അവതാരകനായിട്ടുള്ള 'കോഫിവിത്ത് കരൺ ൭' എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തൽ.

'താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്'. വിജയ് മറുപടി പറഞ്ഞു.

Advertising
Advertising

എന്തുകൊണ്ടാണ് റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്ന ചോദ്യത്തിനും വിജയ് മറുപടി നൽകിയിട്ടുണ്ട്. 'ഞാൻ വിവാഹതിനാകുന്ന സമയത്ത് അത് എല്ലാവരോടും പറയും. അതുവരെ എന്നെ ആരാധിക്കുന്ന ആരെയും വേദനപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ എന്ന സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. എന്റെ പോസ്റ്ററുകൾ അവരുടെ ചുമരുകളിലും ഫോണുകളിലുമുണ്ട്. അവർ എനിക്ക് ഒരുപാട് സ്‌നേഹവും അനുമോദനവും തന്നുകൊണ്ടിരിക്കുന്നു.അവരെ വേദനിപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'.വിജയ് മറുപടി നൽകി.

പാൻ ഇന്ത്യതലത്തിൽ ഒരുക്കിയിരിക്കുന്ന 'ലൈഗർ' എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ചി ത്രത്തിലെ നായികഅനന്യ പാണ്ഡേയ്ക്കൊപ്പമാണ് കോഫിവിത്ത് കരണിൽ വിജയ് ദേവരക്കൊണ്ട പങ്കെടുത്തത്. അനന്യ പാണ്ഡെക്ക് പുറമെ രമ്യ കൃഷ്ണനും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News