രശ്മികയുമായുള്ള വിവാഹം: പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്

Update: 2022-02-22 09:32 GMT
Editor : ലിസി. പി | By : Web Desk

കഴിഞ്ഞ ദിവസമാണ്  തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്.തെലുങ്കിന് പുറമെ മലയാളം,തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം ഇവർക്ക് ഏറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.

ഇപ്പോഴിതാ വിവാഹ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയ് ദേവരക്കൊണ്ട.' പതിവ് പോലെ വിഡ്ഢിത്തം' എന്നാണ് വിജയ് വാർത്തകളെ കുറിച്ച് പ്രതികരിച്ചത്. ഇന്നലെ രാത്രി ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്.

Advertising
Advertising

ഇതാദ്യമായല്ല ഇരുവരും വിവാഹിതരാകുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. ഗീതാ ഗോവിന്ദം എന്ന സിനിമയിലാണ് വിജയ് ദേവരക്കൊണ്ടയും രശ്മികയും ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് 'ഡിയർ കോമ്രേഡ്' എന്ന സിനിമയിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ 'അർജുൻ റെഡ്ഡി'യാണ് വിജയ് ദേവരക്കൊണ്ടയുടെ ആദ്യ ഹിറ്റ് സിനിമ. പുരി ജനനാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലൈഗർ' ആണ് ഇനി ഇറങ്ങാനുള്ള സിനിമ. അടുത്തിടെ  അല്ലു അർജ്ജുൻ നായകനായി ബോക്സോഫീസില്‍  വന്‍ വിജയം നേടിയ  'പുഷ്പ' യിലെ നായിക വേഷത്തിന് ശേഷം  ' ഗുഡ് ബൈ'  എന്ന ബോളിവുഡ് ചിത്രമാണ് രശ്മിക മന്ദാനയുടെ ഇനി റിലീസാകാനുള്ള ചിത്രം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News