12 ദിവസത്തിനുള്ളിൽ 10 കോടി കാഴ്ചക്കാർ; റെക്കോർഡുകൾ തകർത്ത് വിജയ്‍യുടെ 'അറബിക് കുത്ത്'

ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ' അറബിക് കുത്തിന്റെ' ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്

Update: 2022-02-27 03:11 GMT
Editor : Lissy P | By : Web Desk

വിജയ് നായകനായി എത്തുന്ന 'ബീസ്റ്റ്' ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 65ാമത്തെചിത്രം കൂടിയാണ് ബീറ്റ്‌സ്. പ്രഖ്യാപനം മുതൽ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ഇരുകൈയും നീട്ടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. വിജയ്‍യുടെ പിറന്നാൾ ദിവസമായിരുന്നു ബീറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ പുറത്ത് വിട്ടത്.

ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ചിത്രത്തിലെ ആദ്യ ഗാനമായ 'അറബിക് കുത്തിന്റെ' ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.ഗാനം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 25 മില്യൻ കാഴ്ക്കരും 2.2 മില്യൻ ലൈക്കും നേടി ഹിറ്റ് ചാർട്ടിലേക്ക് അറബിക് കുത്ത് കുതിച്ചു. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളിൽ കാഴ്ചക്കാരുടെ എണ്ണം 100 മില്യൻ (10 കോടി) കടന്നിരിക്കുകയാണ്.നാല് ദിവസത്തിനുള്ളിൽ 50 മില്യനും ഒരാഴ്ചക്കുള്ളിൽ 70 മില്യൻ കാഴ്ചക്കാരുമുണ്ടായിരുന്ന അറബിക് കുത്ത് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Advertising
Advertising

 ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ഗായകനായും ഗാനരചയിതാവായും തിളങ്ങിയ  നടൻ ശിവകാർത്തിയേകനാണ് വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധും ജൊനിറ്റ ഗാന്ധിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയിൽ തന്നെ വേഗത്തിൽ നൂറുമില്യൻ കടക്കുന്ന ആദ്യ ഗാനമാണ് അറബിക് കുത്തെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

അറബിക് കുത്തിന്റെ പ്രൊമോ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. 'ബീസ്റ്റിന്റെ' സംവിധാനയകൻ നെൽസൻ ദിലീപ് കുമാരും അനിരുദ്ധ് രവിചന്ദറും ശിവകാർത്തികേയനും പ്രത്യക്ഷപ്പെട്ട പ്രമോ വീഡിയോ നിമിഷങ്ങൾക്കകം വൈറലായിരുന്നു.

കൂടാതെ ഗാനത്തിന് ചുവടുവെച്ചുകൊണ്ടുള്ള ആയിരക്കണക്കിന് റീൽസ് വീഡിയോകൾ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ മലയാളി താരങ്ങളായി ഷൈൻ ടോം ചാക്കോയും അപർണദാസും വേഷമിടുന്നുണ്ട്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. സൺപിക്‌ചേഴ്‌സ് തന്നെയാണ് ബാനൽ. ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News