മാധ്യമപ്രവർത്തകക്കെതിരായ വിവാദ പരാമർശം; ക്ഷമ ചോദിച്ച് വിനായകൻ

കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്‍റെ വിവാദപരാമര്‍ശം.

Update: 2022-03-26 07:00 GMT
Advertising

മാധ്യമപ്രവർത്തകക്കെതിരായ വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ. മാധ്യമപ്രവർത്തകക്ക് വിഷമം നേരിട്ടതിൽ ഖേദിക്കുന്നെന്നും പരാമർശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.


Full View

വിനായകന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമസ്കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ

ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]

വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

വിനായകൻ .

കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്‍റെ വിവാദപരാമര്‍ശം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരണമെന്നും വിനായകൻ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. 'എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, 'നോ'. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?' - അവിടെ ഇരുന്ന മാധ്യമപ്രവര്‍ത്തകയോടും തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അതിന് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. 

വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി രം​​ഗത്തെത്തിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News