ആകാംക്ഷ നിറച്ച് 'പന്ത്രണ്ട്' ട്രെയിലർ പുറത്ത്

ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍

Update: 2022-05-07 10:23 GMT
Editor : Lissy P | By : Web Desk
Advertising

ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാലിന്റെയും തെന്നിന്ത്യൻ നായിക സാമന്തയുടെയും ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.

2022 ജൂൺ 10നാണ് ചിത്രം ആഗോള റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സ്‌കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവഹിക്കുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- അമൽ ചന്ദ്രൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷൻ- ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്- മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര,മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ, പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമൾ. പി.ആർ.ഒ- ആതിര ദിൽജിത്ത്.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News