'ഒരുത്തീ'യില്‍ ആളിക്കത്താന്‍ വിനായകന്‍; പൊലീസ് ലുക്കില്‍ പുതിയ പോസ്റ്റര്‍

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'

Update: 2021-12-16 14:31 GMT
Editor : ijas

വിനായകനെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് വേഷത്തിലുള്ള വിനായകനാണ് പുതിയ പോസ്റ്ററില്‍. ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.

Full View

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എഡിറ്റര്‍-ലിജോ പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്സണ്‍ പൊടുതാസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍-ജ്യോതിഷ് ശങ്കര്‍. സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്‍സ്- ജോളി ബാസ്റ്റിന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ വിനയൻ. സ്റ്റിൽസ്-അജി മസ്‌കറ്റ്. ഡിസൈൻ-കോളിൻസ് ലിയോഫില്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News