രഞ്ജിത്തിനെതിരെ കൂടുതൽ ആരോപണവുമായി വിനയന്‍; ജൂറി അംഗം ജെൻസി ഗ്രിഗറിയുടെ ശബ്ദരേഖ പുറത്ത്

ജൂറി അംഗവും ഗായികയുമായ ജെൻസി ഗ്രിഗറിയും മറ്റൊരാളും സംസാരിക്കുന്നതാണിത്

Update: 2023-08-02 01:16 GMT

വിനയന്‍/ രഞ്ജിത്ത്

തിരുവനന്തപുരം: രഞ്ജിത്തിനെതിരെ കൂടുതൽ ആരോപണവുമായി സംവിധായകൻ വിനയൻ . ജൂറി അംഗം ജെൻസി ഗ്രിഗറിയുടെ ശബ്ദരേഖയാണ് ഇന്നലെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ശബ്ദരേഖയിൽ .

ജൂറി അംഗവും ഗായികയുമായ ജെൻസി ഗ്രിഗറിയും മറ്റൊരാളും സംസാരിക്കുന്നതാണിത്. അവാർഡ് നിർണയത്തിൽ രജ്ഞിത്ത് ഇടപെട്ടെന്ന് ഫോൺ സംഭാഷണത്തിൽ ജെൻസി പറയുന്നു. അവാർഡിന് തെരഞ്ഞെടുത്ത പല പാട്ടുകളും ചവറാണെന്ന് രജ്ഞിത്ത് പറഞ്ഞതായും ശബ്ദരേഖയിൽ ഉണ്ട്. മന്ത്രി സജി ചെറിയാൻ രജ്ഞിത്തിന് ക്ലീൻ ചീട്ട് നൽകിയതിന് പിന്നാലെയാണ് വിനയൻ പുതിയ ഫോൺ സംഭാഷണം പുറത്ത് വിട്ടത്.ഇതും രജ്ഞിത്ത് ഇടപെട്ടെന്ന് വ്യക്തമാക്കുന്നതാണ്. വിനയന്‍റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി വിനയൻ രംഗത്ത് വന്നതോടെ സർക്കാരിന് മേൽ സമ്മർദ്ദമേറുകയാണ്.

ഈ തെളിവുകൾ കൂടി ചേർത്ത് മുഖ്യമന്ത്രി രജ്‌ഞിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനാണ് വിനയന്‍റെ തീരുമാനം. തുടർച്ചയായി ജൂറി അംഗങ്ങളുടെ ശബ്ദശേഖകൾ വിനയൻ പുറത്ത് വിടുമ്പോഴും വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ രജ്ഞിത്ത് തയ്യാറായിട്ടില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News