'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; പോളണ്ടിൽ നിന്ന് വിനീത് ശ്രീനിവാസൻ

ടീഷർട്ട് സമ്മാനിച്ചതിന് ആർ.ജെ മാത്തുക്കുട്ടിക്ക് നന്ദിയും രേഖപ്പെടുത്തി

Update: 2022-07-29 04:14 GMT
Editor : ലിസി. പി | By : Web Desk

സന്ദേശം സിനിമയിലെ 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന പ്രഭാകരൻ കോട്ടപ്പള്ളിയുടെ ഡയലോഗ് മലയാളികൾ മറക്കാനിടയില്ല. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശത്തിന്റെ തിരക്കഥ എഴുതിയത് ശ്രീനിവാസനായിരുന്നു. ട്രോളുകളിലും മീമുകളിലും ഇപ്പോഴും നിറഞ്ഞോടുള്ള ശ്രീനിവാസന്റെ പ്രശസ്തമായ ഡയലോഗ് പോളണ്ടിലെത്തി പറഞ്ഞിരിക്കുകയാണ് മകനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.

'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ' എന്ന് ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ച ഫോട്ടോ സോഷ്യല്‍മീഡിയയിലാണ് വിനീത് പങ്കുവെച്ചത്. ടീ ഷർട്ടിൽ ശ്രീനിവാസന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ടീഷർട്ട് സമ്മാനിച്ചതിന് ആർ.ജെ മാത്തുക്കുട്ടിക്ക് നന്ദിയും വിനീത് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് നടന്ന പോളണ്ട് യാത്രക്കിടെ ഭാര്യ ദിവ്യയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

Advertising
Advertising

പ്രണവ് മോഹൻലാലിനെ നായകനായ 'ഹൃദയം'മാണ് വിനീത് അവസാനമായി സംവിധാനം ചെയ്ത സിനിമ. കഴിഞ്ഞ വർഷത്തെ മികച്ച ഹിറ്റുകളിലൊന്ന് കൂടിയാണ് ഹൃദയം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News