വൃഷഭയില്‍ മോഹൻലാലിന്‍റെ മകനായി തെലുഗ് താരം റോഷൻ മെക; ഒപ്പം വന്‍താരനിരയും

അച്ഛനും മകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്

Update: 2023-07-13 06:49 GMT

മോഹന്‍ലാല്‍/റോഷന്‍ മെക

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ് - മലയാളം ചിത്രം 'വൃഷഭ' എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്‍റര്‍ടെയ്‍നര്‍ ചിത്രമാകും. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്.

എ വി എസ് സ്റ്റുഡിയോസിന്‍റെ അഭിഷേക് വ്യാസിന്റെ വാക്കുകൾ ഇങ്ങനെ "എല്ലാ ആരാധകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് കാസ്റ്റിങ്ങ് നടത്തിയിരിക്കുന്നത്. റോഷൻ വളരെയധികം കഴിവുള്ള വ്യക്തിയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഈ കഥാപാത്രത്തെ റോഷൻ ഗംഭീരമാക്കുമെന്ന ഉറപ്പുണ്ട്. അദ്ദേഹം ചിത്രത്തിലേക്ക് എത്തുന്നതിൽ വളരെ സന്തോഷത്തോടെയാണ് കാണുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടനടി പുറത്ത് വിടുന്നതായിരിക്കും. "ഞാൻ റോഷനെ കണ്ട നിമിഷം തന്നെ മോഹൻലാലിന്റെ മകനായി അഭിനയിക്കാൻ പോകുന്നത് ഇദ്ദേഹമാണെന്ന് മനസ്സിൽ ഉറപ്പിച്ചു. റോഷന്റെ മുൻപത്തെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിനയ മികവ് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. ചിത്രത്തിൽ റോഷൻ വലിയ സംഭാവനയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' സംവിധായകൻ നന്ദ കിഷോര്‍ പറഞ്ഞു.

Advertising
Advertising

"മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നു. ഒരു ചലഞ്ചിങ് വേഷമാണ് എന്നാൽ കൂടിയും നന്ദ കുമാർ സാറിന്റെ വിഷൻ അനുസരിച്ച് പ്രായത്നിക്കാൻ തയ്യാറാണ്. ഈ വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു'' റോഷൻ പറഞ്ഞു.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. വൃഷഭയുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോട് കൂടി ആരംഭിക്കും. 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. . എ വി എസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. പി .ആർ.ഒ - ശബരി

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News