വിവാഹമോതിരം ഊരിമാറ്റി അഭിഷേക് ബച്ചൻ; ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞോ?

എപ്പോഴും വിവാഹ മോതിരം ധരിക്കുന്ന അഭിഷേക് ബച്ചൻ അടുത്തിടെ ഒരു പരിപാടിക്ക് മോതിരം ധരിക്കാതെ എത്തിയതാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചത്

Update: 2023-12-04 06:22 GMT

പലപ്പോഴും സൗന്ദര്യത്തിന്‍റെ മാനദണ്ഡമായി പലരും പറയുന്ന പേരാണ് ഐശ്വര്യ റായി. ഐശ്വര്യയുടെയും അഭിഷേകിന്‍റെയും താര ജോഡിക്കും ഇന്ത്യക്കകത്തും പുറത്തും ആരാധകർ ഏറെയാണ്. താരജോഡികളുടെയും ഇവരുടെ മകള്‍ ആരാധ്യയുടെയും വിശേഷങ്ങള്‍ ആരാധകർ ഏറ്റെടുക്കാറുണ്ട്.





 

അടുത്തിടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി വേർപിരിയുകയാണെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ ചൂണ്ടികാട്ടിയാണ് ഇത്തരം റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നത്. ഇപ്പോഴിതാ ഈ വാർത്തയെ കുടുതൽ ഉറപ്പിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്. എപ്പോഴും വിവാഹ മോതിരം ധരിക്കുന്ന അഭിഷേക് ചിത്രത്തിൽ മോതിരം ധരിച്ചിട്ടില്ല. ഇതാണ് വിവാഹമോചന വാർത്തകള്‍ക്ക് വിശ്വാസ്യത പകരുന്ന തെളിവായി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertising
Advertising




 


ഐശ്വര്യ അഭിഷേകിന്‍റെ കുടുംബാംഗങ്ങളിൽ നിന്ന് പിരിഞ്ഞ് സ്വന്തം വീട്ടിൽ ആണെന്നും റിപ്പോർട്ടുകള്‍ പറയുന്നുണ്ട്. ഐശ്വര്യയുടെ ജന്മദിനത്തിൽ അഭിഷേക് പങ്കുവെച്ച പോസ്റ്റും സംശയത്തിന് ആക്കം കൂട്ടി. പാരീസ് ഫാഷൻ വീക്കിൽ വെച്ച് ജയ ബച്ചൻ ആരാധ്യയേയും ഐശ്വര്യയേയും അവഗണിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  




 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News