എന്തിനാണ് ഞങ്ങളുടെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നത്; ക്രൈബ്രാഞ്ചിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ശില്‍പ ഷെട്ടി

ഹോട്ട്ഷോട്ട്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശില്‍പ പറഞ്ഞു

Update: 2021-07-27 05:06 GMT
Editor : Jaisy Thomas | By : Web Desk

അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ശില്‍പ ഷെട്ടി. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച ജൂഹുവിലെ വസതിയിലെത്തി ശില്‍പയെ ചോദ്യം ചെയ്തത്.

ആറ് മണിക്കൂറാണ് ശില്‍പയെ ചോദ്യം ചെയ്തത്. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച ശില്‍പ പിന്നീട് പൊട്ടിക്കരയുകയും ചെയ്തു. അശ്ലീല വീഡിയോകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹോട്ട്ഷോട്ട്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശില്‍പ പറഞ്ഞു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും കേസിന്‍റെ പേരില്‍ പലതും സഹിച്ചുവെന്നും ശില്‍പ പറഞ്ഞു. കേസില്‍ ശില്‍പ നിരപരാധിയാണെന്നാണ് രാജ് കുന്ദ്രയും പറഞ്ഞത്. തനിക്കെതിരായ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ശില്‍പ ഷെട്ടിക്ക് അശ്ലീലചിത്ര നിര്‍മാണ കേസില്‍ നേരിട്ട് ബന്ധമില്ലെന്നും അതുകൊണ്ട് ഇനിയൊരു ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്നും മൊഴി രേഖപ്പെടുത്തിയ മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോട്ട്ഷോട്ട്സിലുള്ളത് അശ്ലീല വീഡിയോകളായിരുന്നില്ല, മറിച്ച് ലൈംഗിക ഉള്ളടക്കമുള്ള വീഡിയോകള്‍ മാത്രമായിരുന്നുവെന്ന് ശില്‍പ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 19നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News