ആ തെന്നിന്ത്യന്‍ നടന്‍ രാത്രി ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു; സിനിമാ സെറ്റിലെ ദുരനുഭവത്തെക്കുറിച്ച് രാധിക ആപ്തെ

'കാസ്റ്റിംഗ് കൗച്ച്' ബോളിവുഡിന്‍റെ ഒരു വൃത്തികെട്ട രഹസ്യമാണെന്നും നിരവധി അഭിനേതാക്കൾ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ടെന്നും രാധിക ഒരു അഭിമുഖത്തില്‍ പറഞ്ഞു

Update: 2023-03-07 07:36 GMT

രാധിക ആപ്തെ

മുംബൈ: സ്റ്റീരിയോടൈപ്പുകൾ തകർത്ത് വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് വിവിധ ഭാഷകളില്‍ തിളങ്ങിയിട്ടുള്ള നടിയാണ് രാധിക ആപ്തെ. ഹിന്ദിയോ മറാത്തിയോ തെലുങ്കോ ബംഗാളിയോ ഇംഗ്ലീഷോ ആകട്ടെ, തന്റെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിൽ അവൾ ഒരിക്കലും പരാജയപ്പെട്ടില്ല. നിരവധി പ്രതിസന്ധികള്‍ കടന്നാണ് നടി സിനിമയിലെത്തിയതും പിന്നീട് ഈ രംഗത്ത് പിടിച്ചുനിന്നത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് രാധിക പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ നടനില്‍ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം.

Advertising
Advertising



'കാസ്റ്റിംഗ് കൗച്ച്' ബോളിവുഡിന്‍റെ ഒരു വൃത്തികെട്ട രഹസ്യമാണെന്നും നിരവധി അഭിനേതാക്കൾ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ടെന്നും രാധിക ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പല അഭിനേതാക്കളും കാസ്റ്റിംഗ് കൗച്ചിലെ വൃത്തികെട്ട വശവും അവരുടെ അനുഭവങ്ങളും മറച്ചുവച്ചു. അടുത്തിടെ, രൺവീർ സിംഗ്, സ്വര ഭാസ്‌കർ, റിച്ച ഛദ്ദ തുടങ്ങി നിരവധി താരങ്ങൾ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. "ഒരിക്കൽ ദക്ഷിണേന്ത്യയിലെ ഒരു നടൻ എന്നെ എന്‍റെ മുറിയിലെ ഫോണിൽ വിളിച്ചു. അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ പരുഷമായിട്ടാണ് പെരുമാറിയത്. ഒരിക്കല്‍ ഒരു കോള്‍ വന്നു. ബോളിവുഡില്‍ സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞു. അയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്നു ചോദിച്ചു. നിങ്ങളൊരു തമാശക്കാരനാണല്ലോ എന്നു പറഞ്ഞ് ഞാന്‍ പൊട്ടിച്ചിരിച്ചു. സിനിമ താന്‍ ചെയ്യുന്നില്ലെന്നും അയാളോട് പോയി ചാകാനുമാണ് പറഞ്ഞത്..രാധിക വിശദീകരിച്ചു.

വിക്രം വേദയുടെ ഹിന്ദി പതിപ്പിലാണ് രാധിക ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍റെ ഭാര്യയായിട്ടാണ് രാധിക അഭിനയിച്ചത്. മോണിക്ക ഓ മൈ ഡാര്‍ലിംഗാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു ചിത്രം. എസിപി വിജയശാന്തി നായിഡു എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News