‘ഹാഷിറിനെയൊക്കെ എന്തിന് യുകെയിൽ കൊണ്ടുവന്നു’; മറുപടിയുമായി വാഴ 2 മേക്കപ്പ്മാൻ

കേരളത്തിലും യുകെയിലും ദുബൈയിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്

Update: 2026-04-11 07:33 GMT

ബോക്സോഫീസ് തകര്‍ത്തുകൊണ്ട് തിയറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് വാഴ 2. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ യുവതാരനിര അണിനിരന്ന ചിത്രം ഇതിനോടകം 125 കോടി കലക്ഷനാണ് നേടിയത്.

കേരളത്തിലും യുകെയിലും ദുബൈയിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. യുകെ ഭാഗങ്ങള്‍ ചിത്രീകരിച്ചത് ജോര്‍ജിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ യുകെ സീനില്‍ ഇല്ലാത്ത ഹാഷിറിനെ എന്തിനാണ് യുകെയ്ക്ക് കൊണ്ടു പോയതെന്ന് ചോദിക്കുന്നവര്‍ക്ക് വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ.

Advertising
Advertising

ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ സീനുകൾ ഇല്ലെങ്കിലും സെറ്റിൽ വിശ്രമിക്കാൻ ഹാഷിർ തയ്യാറല്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒരു പ്രൊഫഷണൽ ലൈറ്റ് ബോയിയെപ്പോലെ ലൈറ്റുകൾ ചുമന്നും യൂണിറ്റിനെ സഹായിച്ചും ഹാഷിർ ലൊക്കേഷനിൽ സജീവമാണ്. "ഇതാണ് നമ്മൾ പറഞ്ഞ നടൻ ഹാഷിർ. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിർ യുകെയിൽ വന്നതെന്ന്... ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്," എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സുധി കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News