പ്രൊപ്പഗണ്ടാ ആരോപണങ്ങൾക്കിടെ ആർഎസ്എസ് മേധാവിയെ കാണാൻ നാഗ്പുരിലെത്തി രൺവീർ സിങ്

ഒന്നര മണിക്കൂറിലധികം സമയം ‌രൺവീർ ഇവിടെ ചെലവഴിച്ചു

Update: 2026-04-11 11:10 GMT

ധുരന്ധർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ: ദി റിവഞ്ച് പ്രദർശന തുടരുന്നതിനിടെ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ചിത്രത്തിലെ പ്രധാനവേഷം ചെയ്ത നടൻ രൺവീർ സിങ്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലെത്തിയാണ് കൂടിക്കാഴ്ച. സിനിമയുടെ പ്രൊപ്പഗണ്ടാ ആരോപണങ്ങൾക്കിടെയാണ് സന്ദർശനം.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടൻ അവിടെ നിന്ന് മഹലിലെ ആർ‌എസ്‌എസ് ആസ്ഥാനത്തേക്ക് പോവുകയായിരുന്നു. ഒന്നര മണിക്കൂറിലധികം സമയം ‌രൺവീർ ഇവിടെ തുടർന്നു.

Advertising
Advertising

രേഷ്ബാഗിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിരവും താരം സന്ദർശിച്ചു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിനും മുൻ സർസംഘ്ചാലക് എം.എസ് ഗോൾവാൾക്കറിനും ആദരാഞ്ജലിയർപ്പിച്ചു. നിരവധി ആർഎസ്എസ് അംഗങ്ങളുമായും സംവദിച്ചു. അതേസമയം കൂടിക്കാഴ്ചയെ കുറിച്ച് ആർഎസ്എസ് മേധാവിയോ രൺവീർ സിങ്ങോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News