'മാളികപ്പുറത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഉറപ്പ്'; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

മേപ്പടിയാനേക്കാളും മൂന്നിരട്ടി മുകളില്‍ പോവുന്ന സിനിമയായിരിക്കും മാളികപ്പുറമെന്ന് ഉണ്ണി മുകുന്ദന്‍

Update: 2022-12-30 10:30 GMT
Editor : ijas | By : Web Desk

മാളികപ്പുറം തിയറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നായകന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാനേക്കാളും മൂന്നിരട്ടി മുകളില്‍ പോവുന്ന സിനിമയായിരിക്കും മാളികപ്പുറമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിലെ കുട്ടികളുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും വളരെ സന്തോഷമുണ്ടെന്നും ഉണ്ണി പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ജോലി ചെയ്തതിന് ശേഷം അവരുടെ അധ്വാനം സ്ക്രീനില്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഒരുനല്ല സിനിമ ചെയ്യാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

Advertising
Advertising

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്‍റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‍ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്‍റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്‍റോയുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'മാളികപ്പുറം'.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News