'കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖര്‍ ഞെട്ടിക്കും, നൂറ് കൈയ്യടിയില്‍ പത്തെണ്ണം ഞാനെടുക്കും'; പ്രമോദ് വെളിയനാട്

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്

Update: 2023-01-05 12:39 GMT
Editor : ijas | By : Web Desk

കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന് ബ്രഹ്മാണ്ഡ റോള്‍ ആണെന്ന് നടന്‍ പ്രമോദ് വെളിയനാട്. സിനിമക്ക് നൂറ് കൈയ്യടി കിട്ടിയാല്‍ അതില്‍ പത്തെണ്ണം താനെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒന്നായിരിക്കുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സെറ്റ് കണ്ടാല്‍ ഞെട്ടി പോകുമെന്നും അദ്ദേഹം പറഞ്ഞു. കിങ് ഓഫ് കൊത്തയില്‍ മുഴുനീള വേഷത്തിലാണ് പ്രമോദ് എത്തുന്നത്. താനില്ലാതെ സിനിമ മുന്നോട്ടു പോകില്ലെന്നും പ്രമോദ് വെറൈറ്റി മിഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കിംഗ് ഓഫ് കൊത്ത'യിലാണ് ഞാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒരു സീൻ ദുൽഖറുമായി അഭിനയിച്ചിട്ടുണ്ട്. അതിൽ മുഴുനീള കഥാപാത്രമാണ്. ദുൽഖറിന്‍റെ എതിരെ നിൽക്കുന്ന കഥാപാത്രമാണ് ഞാൻ. എന്‍റെ കൈയ്യിൽ സ്ക്രിപ്റ്റുണ്ട്. ഞാൻ വായിച്ചിരുന്നു. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല', പ്രമോദ് പറഞ്ഞു.

Advertising
Advertising

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് നടന്നത്. ദുൽഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന ചിത്രം കൂടിയാണിത്.

26 വര്‍ഷമായി നാടകത്തില്‍ സജീവമായ പ്രമോദ് ടോവിനോ തോമസ് നായകനായി അഭിനയിച്ച 'കള'യിലൂടെയാണ് സിനിമാ രംഗത്തേക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ വെബ് സീരീസിലും പ്രമോദ് നായകനായി അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയയ 'നാട്ടുകാര്‍ ഡോട്ട് കോമി'ലൂടെയാണ് പ്രമോദ് വെബ് സീരീസിലെത്തുന്നത്. പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ' എന്ന ചിത്രമാണ് പ്രമോദ് ഭാഗമായി ചിത്രീകരണം തുടരുന്ന ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News