മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസോവോയ്ക്ക് ആദ്യ കത്തോലിക്കാ പ്രസിഡന്റ്; ചരിത്രം കുറിച്ച് ജസ്റ്റീന ഷിറോക്ക പൂല

2024-ലെ സെൻസസ് കണക്കുകൾ പ്രകാരം കൊസോവോയിലെ ജനസംഖ്യയിൽ 93.49 ശതമാനവും മുസ്‌ലിംകളാണ്. 1.75 ശതമാനം മാത്രമാണ് കത്തോലിക്കാ വിശ്വാസികൾ

Update: 2026-10-11 16:04 GMT

പ്രിഷ്ടിന: മുസ്‌ലിം ഭൂരിപക്ഷ ബാൾക്കൻ രാജ്യമായ കൊസോവോയുടെ പുതിയ പ്രസിഡന്റായി ജസ്റ്റീന ഷിറോക്ക പൂല തെരഞ്ഞെടുക്കപ്പെട്ടു. കൊസോവോയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ കത്തോലിക്കാ വിശ്വാസിയാണ് ഇവർ. രാജ്യത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് ജസ്റ്റീന ഷിറോക്ക പൂല.

പാർലമെന്റിൽ നടന്ന തെരഞ്ഞെടുപ്പിൽ 81 വോട്ടുകൾ നേടിയാണ് ജസ്റ്റീന വിജയം ഉറപ്പിച്ചത്. പ്രധാനമന്ത്രി ആൽബിൻ കുർതി മുന്നോട്ടുവെച്ച പേരുകളിൽ നിന്നാണ് ഒടുവിൽ ജസ്റ്റീന ഷിറോക്ക പൂലയെ രാഷ്ട്രത്തലവ പദവിയിലേക്ക് തെരഞ്ഞെടുത്തത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ പിഡികെ നേതാവ് ബെദ്രി ഹംസയും ഇവരുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചു.

Advertising
Advertising

മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ്

2024-ലെ സെൻസസ് കണക്കുകൾ പ്രകാരം കൊസോവോയിലെ ജനസംഖ്യയിൽ 93.49 ശതമാനവും മുസ്‌ലിംകളാണ്. 1.75 ശതമാനം മാത്രമാണ് കത്തോലിക്കാ വിശ്വാസികൾ. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ മതം ഒരു ഘടകമായി രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ ആരും തന്നെ ഇവരുടെ മതവിശ്വാസത്തെ അനുകൂലമായോ പ്രതികൂലമായോ ഒരു ഉപാധിയായി ഉന്നയിച്ചില്ല.

ഭരണഘടനയിലെ എട്ടാം അനുച്ഛേദ പ്രകാരം മതനിരപേക്ഷ രാഷ്ട്രമാണ് കൊസോവോ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ ഭരണകൂടം തികച്ചും നിഷ്പക്ഷമായിരിക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. മുസ്‌ലിംകളും കത്തോലിക്കരും ഓർത്തഡോക്‌സ് വിശ്വാസികളും ഉൾപ്പെടുന്ന കൊസോവോയിലെ അൽബേനിയൻ സമൂഹത്തിന് മതസൗഹാർദത്തിന്റെയും വൈവിധ്യത്തിന്റെയും നീണ്ട ചരിത്രവുമുണ്ട്. അൽബേനിയൻ കത്തോലിക്കാ സന്യാസിനിയായ വിശുദ്ധ മദർ തെരേസയുടെ പേരിലുള്ള കത്തീഡ്രൽ കൊസോവോയുടെ തലസ്ഥാനമായ പ്രിഷ്ടിനയിലാണ് സ്ഥിതി ചെയ്യുന്നത്.

അക്കാദമിക് രംഗത്തുനിന്ന് രാഷ്ട്രത്തലപ്പത്തേക്ക്

1953-ൽ പ്രിഷ്ടിനയിലാണ് ജസ്റ്റീന ഷിറോക്ക പൂല ജനിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞയായ ഇവർ 1978 മുതൽ പ്രിഷ്ടിന സർവകലാശാലയിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 2008 മുതൽ 2011 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ഊർജ-ഖനന മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. പിന്നീട് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ഡിസംബറിൽ കൊസോവോ അക്കാദമി ഓഫ് സയൻസ് ആൻഡ് ആർട്സ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടവും ഇവർ സ്വന്തമാക്കിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള കൊസോവോയിൽ ഒരു കത്തോലിക്കാ വനിത പരമോന്നത പദവിയിലെത്തിയത് രാജ്യത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന്റെ വലിയൊരു പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News