ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം ഉടന്‍
രണ്ട് മാസത്തിനുള്ളിൽ എണ്ണ വിലയിൽ 24 ശതമാനം വർധനയാണുണ്ടായത്
Update: 2021-02-28 03:31 GMT
ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്ന സാഹചര്യത്തിൽ ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാർച്ച് മൂന്നിന് ചേരും. ഉൽപാദനം വെട്ടിക്കുറച്ച നടപടി തുടരാൻ തന്നെയാകും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം. അമേരിക്കയുടെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ നാല് ദശലക്ഷം ബാരൽ കുറവ് വന്നതും കോവിഡ് വാക്സിൻ വിതരണം ശക്തിപ്പെട്ടതോടെ വിപണിയിൽ രൂപപ്പെട്ട ഉണർവും എണ്ണവില ഉയരാൻ കാരണമാണ്. രണ്ട് മാസത്തിനുള്ളിൽ എണ്ണ വിലയിൽ 24 ശതമാനം വർധനയാണുണ്ടായത്.
അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളിൽ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇത് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്.