വിമര്‍ശകരെ കരക്കിരുത്തി ഓസിലിന്റെ ഗോള്‍: പി.എസ്.ജിയെ തകര്‍ത്ത് ആഴ്‌സണല്‍ 

പ്രീസീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ പിഎസ്ജിക്കെതിരെ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. 

Update: 2018-07-28 14:34 GMT

പ്രീസീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ പിഎസ്ജിക്കെതിരെ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. വിവാദവും വിരമിക്കലും കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ മെസ്യൂത് ഓസില്‍ ഗോള്‍ നേടിയ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ ജയം. ഓസിലിന് പുറമെ അലക്
സാണ്ടർ ലാകസറ്റെ (67,71) റോബ് ഹോള്‍ഡിങ്(87) എഡ്ഡി(90) എന്നിവര്‍ ഗോള്‍ കണ്ടെത്തി. ഒരൊറ്റ ഗോള്‍ കൊണ്ട് തന്നെ ഓസില്‍ തന്റെ വിമര്‍ശകരെ കരക്കിരുത്തി. കളിയുടെ 13ാം മിനുറ്റില്‍ തന്നെയായിരുന്നു ഓസിലിന്റെ ഗോള്‍.

Advertising
Advertising

വംശീയാദിക്ഷേപത്തെ തുടര്‍ന്നാണ് ഓസില്‍ ജര്‍മ്മന്‍ കുപ്പായം അഴിച്ചുവെക്കുന്നത്. ലോകകപ്പിലും താരം മങ്ങിയെന്നാരോപിച്ച് വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു ഓസിലിന്റെ ആ മനോഹര ഗോള്‍. പകരക്കാരനായി എത്തിയാണ് ഫ്രഞ്ച് താരം ലാകസറ്റെ രണ്ട് ഗോളുകള്‍ നേടിയത്. നെയ്മറും കവാനിയും ഇല്ലാതെയായിരുന്നു പിഎസ്ജി കളിക്കാനിറങ്ങിയത്. പിഎസ്ജിക്കായി സ്കോര്‍ ചെയ്തത് ക്രിസ്റ്റഫര്‍ ആയിരുന്നു. പെനല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റഫറിന്റെ ഗോള്‍.

Full View
Tags:    

Similar News