ടോട്ടനത്തിന് അപ്രതീക്ഷിത തോൽവി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണലിനും ജയം

Update: 2018-09-03 04:33 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിന് വാറ്റ്ഫോര്‍ഡാണ് ടോട്ടനത്തെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയെയും ആഴ്സണല്‍ കാര്‍ഡിഫ് സിറ്റിയെയും പരാജയപ്പെടുത്തി.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ തോല്‍വി. കാത്കാര്‍ട്ട്, ‍ഡീനി എന്നിവരുടെ ഗോളിലാണ് വാറ്റ്ഫോര്‍ഡ് ടോട്ടനത്തെ തോല്‍പ്പിച്ചത്.

റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയമൊരുക്കിയത്. യുണൈറ്റഡിന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം പോള്‍ പോഗ്ബ നഷ്ടപ്പെടുത്തി. ത്രസിപ്പിക്കുന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ആഴ്സണലിന്റെ ജയം. ഒബമയാങ്, ലക്കാസെറ്റ്, മുസ്തഫി എന്നിവരാണ് ആഴ്സണലിന്റെ സ്കോറര്‍മാര്‍.

Tags:    

Similar News