ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം

2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് 34 കാരിയായ കാതറിന്‍ മയോര്‍ഗ പറയുന്നു. ഒരു ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്

Update: 2018-09-29 01:54 GMT

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം. അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ മയോര്‍ഗ റോണോക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ റോണോ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. 2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് 34 കാരിയായ കാതറിന്‍ മയോര്‍ഗ പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും അവര്‍ പറഞ്ഞു. പല തവണ തന്നെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും റോണോ ചെവികൊണ്ടില്ലെന്നും മയോര്‍ഗ വ്യക്തമാക്കി. നേരത്തെ ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് യുവതിക്ക് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും ജര്‍മന്‍ മാഗസിന്‍ പറയുന്നു.

Advertising
Advertising

2009 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ടതിന് ശേഷമാണ് പീഡനം നടന്നത്. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു. എന്തായാലും മയോര്‍ഗ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന സ്ഥിതിക്ക് കായിക ലോകത്ത് ഇത് കൂടുതല്‍ ചര്‍ച്ചക്ക് വഴിവെക്കും.

എന്നാല്‍ റൊണാള്‍ഡോ ഇക്കാര്യം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തെറ്റായ വാര്‍ത്ത നല്‍കിയ ജര്‍മന്‍ മാധ്യമത്തിനെതിരെ നിയമനപടി സ്വീകരിക്കാനാണ് റൊണാള്‍ഡോയുടെ അഭിഭാഷകരുടെ തീരുമാനം.

Tags:    

Similar News