റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണം പുനരാരംഭിച്ചു

അമേരിക്കയിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ റൊണാള്‍ഡോ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി

Update: 2018-10-02 14:35 GMT

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചു. അമേരിക്കയിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ റൊണാള്‍ഡോ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. 2009 ല്‍ അവസാനിപ്പിച്ച കേസ് യുവതിയുടെ പരാതിയില്‍ പോലീസ് വീണ്ടും അന്വേഷിക്കുകയാണ്. എന്നാല്‍ കാതറിന്‍ മൊയോര്‍ഗയെന്ന മുപ്പത്തിനാലുകാരിയുടെ ആരോപണം യുവന്റസ് താരമായ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

Advertising
Advertising

2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ 2010 ല്‍ റൊണാള്‍ഡോയും യുവതിയും തമ്മില്‍ 375,000 ഡോളറിന് കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തി. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്നായിരുന്നു കരാര്‍. പീഡനം നടന്നതിനു പിന്നാലെ മൊയോര്‍ഗ ലാസ്‌ വേഗാസ് പോലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ കേസുമായി ഇവര്‍ സഹകരിച്ചില്ല. സംഭവം നടന്ന സ്ഥലം സംബന്ധിച്ചോ പീഡനത്തെക്കുറിച്ചോ വിവരം നല്‍കിയിരുന്നില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ യുവതി പീഡനം സംബന്ധിച്ച് വിവരം നല്‍കിയിട്ടുള്ളതിനാല്‍ കേസ് വീണ്ടും തുറക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News