റോണോയെ ഇന്നും യുണൈറ്റഡ് ആരാധകര്‍ സ്നേഹിക്കുന്നു... ഇതാണ് തെളിവ്...

ഇത്തവണ പ്രതിയോഗികളായ യുവന്‍റസിനറെ ജഴ്സിയില്‍ കളിക്കാന്‍ ഇറങ്ങിയ റോണോ, തന്‍റെ പഴയ കുടുംബത്തെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്.

Update: 2018-10-24 05:07 GMT

ഏകദേശം ഒരു ദശകം മുമ്പ് വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചെങ്കുപ്പായത്തില്‍ ഓള്‍ഡ് ട്രഫോര്‍ഡിനെ ഇളക്കി മറിച്ച റോണോള്‍ഡോ വീണ്ടും 'തറവാട്ടിലെ'ത്തിയപ്പോള്‍ ജയം പോര്‍ച്ചുഗല്‍ താരത്തിനൊപ്പം നിന്നു. ഇത്തവണ പ്രതിയോഗികളായ യുവന്‍റസിന്‍റെ ജഴ്സിയില്‍ കളിക്കാന്‍ ഇറങ്ങിയ റോണോ, തന്‍റെ പഴയ കുടുംബത്തെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്.

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ പരിശീലകനായിരുന്ന ഹോസോ മറീഞ്ഞോ പരിശീലിപ്പിച്ച മാഞ്ചസ്റ്ററിനെ പൗലോ ഡിബാല പതിനേഴാം മിനിറ്റിൽ നേടിയ ഗോളിലൂടെ യുവന്‍റസ് കീഴടക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മോഹവിലക്ക് താരത്തെ സ്വന്തമാക്കിയ യുവന്‍റസ്, റെഡ് ഡെവിൾസിനെ വീഴ്ത്തി റോണോയുടെ തിരിച്ചു വരവിനെ ഗംഭീരമാക്കി.

Advertising
Advertising

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ച മഹാരഥന്‍മാരെ പട്ടികയിലാക്കിയാല്‍ ഇതില്‍ റോണോയുടെ സ്ഥാനം ഏറ്റവും മുകളില്‍ തന്നെയായിരിക്കും. ചെങ്കുപ്പായക്കാരെ തോല്‍പ്പിച്ച് മൈതാനം വിടുമ്പോള്‍ തങ്ങളെയാണ് റോണോയും കൂട്ടരും തോല്‍പ്പിച്ചതെന്ന് പോലും ഓര്‍ക്കാതെ യുണൈറ്റഡിന്‍റെ ആരാധകര്‍ ഒന്നടങ്കം ആരവം മുഴക്കി. ഒപ്പം, വിവ റൊണാള്‍ഡോ എന്ന ആര്‍പ്പുവിളികളും ഉയര്‍ന്നു.

Tags:    

Similar News