സലാഹിന് ഹാട്രിക്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം, ഒന്നാമത്
സീസണിൽ ഇതുവരെ ഒരു കളിപോലും തോൽക്കാതെ ലീഗില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
സലാഹിന്‍റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബേണ്‍മൗത്തിനെതിരെയുള്ള കളിയിൽ ലിവർപൂളിന് ആധികാരിക ജയം. സീസണിൽ ഇതുവരെ ഒരു കളിപോലും തോൽക്കാതെ ലീഗില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ലിവർപൂൾ താളം കണ്ടെത്തിയിരുന്നു. അധികം വൈകാതെ തന്നെ ഫെർമിനോ അടിച്ച ലോംഗ് റൈഞ്ച് ഗോളി തട്ടിമാറ്റിയെങ്കിലും പന്ത് നേരെ ചെന്നത് സാക്ഷാൽ സലാഹിന്റെ കാലുകളിലേക്കാണ്. കളിയുടെ 25ാം മിനിറ്റിൽ ആദ്യ
ഗോൾ പിറന്നു. പിന്നീട് 48, 77 മിനിറ്റുകളിലെ സലാഹിന്റെ മാസ്മരിക
ഗോളുകളോടെ ഹാട്രിക് പിറന്നപ്പോൾ ലിവർപൂൾ നാലു
ഗോളിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. 68ാം മിനിറ്റിൽ സ്റ്റീവ് കുക്കിന്റെ സെൽഫ്ഗോളും കിട്ടിയിരുന്നു.
ചാമ്പ്യൻസ് ലീഗിൽ പതറിക്കൊണ്ടിരിക്കുന്ന ലിവർപൂളിന് വലിയ രീതിയിൽ ആത്മവിശ്വാസം വീണ്ടെടുക്കാനാകും ഈ ആധികാരിക ജയം. ഹാട്രിക്ക് നേടിയ സലാഹാണ് കളിയിലെ താരം.
ലീഗിലെ മറ്റു കളികളില്‍ യുണൈറ്റഡ്, ആഴ്സണല്‍, വെസ്റ്റ്ഹാം, കാര്‍ഡീഫ് സിറ്റി, ബെര്‍ന്‍ലീ എന്നീ ടീമുകള്‍ വിജയിച്ചു. യുണൈറ്റഡ് നാലുഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ലൂക്കാസ് ടൊറേറയുടെ തകര്‍പ്പന്‍ ഗോളിലാണ് ആഴ്സണല്‍ ജയിച്ചത്.