'ഞങ്ങള്‍ക്ക് കുറേ കൂടി വലിയൊരു ബോട്ട് വേണം'-ഗോകുലം കേരള എഫ്സി

ഗോകുലത്തിന്‍റെ പതാക സ്ഥാപിച്ച ബോട്ടില്‍ നിരവധി കപ്പുകളുമായി പോകുന്ന ചിത്രത്തോട് ഒപ്പമാണ് ഈ വരികള്‍ പങ്കുവച്ചത്.

Update: 2021-03-27 14:05 GMT
Editor : Sports Desk

'ഞങ്ങള്‍ക്ക് കുറേ കൂടി വലിയൊരു ബോട്ട് വേണം' ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്.സിയെ തോല്‍പ്പിച്ചു ഐ ലീഗ് കിരീടം നേടിയ ഉടനെ ഗോകുലം കേരള എഫ്‌സി അവരുടെ ഫേസ്ബുക്കില്‍ പങ്കുവച്ച വരികളാണിവ. ഗോകുലത്തിന്‍റെ പതാക സ്ഥാപിച്ച ബോട്ടില്‍ നിരവധി കപ്പുകളുമായി പോകുന്ന ചിത്രത്തോട് ഒപ്പമാണ് ഈ വരികള്‍ പങ്കുവച്ചത്.

ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തിമിടുന്നത്.

Advertising
Advertising

ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്ക് 26 പോയിന്‍റാണുണ്ടായിരുന്നത്. ഒപ്പത്തിനൊപ്പമാണെങ്കിലും ഹെഡ്-ടു-ഹെഡില്‍ മൂന്നു ടീമുകള്‍ക്കുമിടയിലെ മുന്‍തൂക്കം കേരള ടീമിന് തുണയായി.

We’re gonna need a bigger boat! 🏆 #Champions #ILeague2021 #Malabarians #GKFC

Posted by Gokulam Kerala FC on Saturday, March 27, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Sports Desk

contributor

Editor - Sports Desk

contributor

Similar News