മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ തോമസ് ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയൻ തോമസ് ബിജെപി സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്

Update: 2021-03-12 13:51 GMT

ന്യൂഡൽഹി: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ടിവി മുൻ ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ്ങിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയൻ തോമസ് ബിജെപി സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോൺഗ്രസ്സിനു പോലും അറിയിയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

'സംസ്ഥാനങ്ങളിൽ ആരാണ് കാര്യങ്ങൾ നോക്കി നടത്താനുള്ളത്. ആകെ കേരളത്തിൽ മാത്രമാണ് കോൺഗ്രസ്സിന് നിലവിൽ പ്രതീക്ഷയുള്ളത്. കോൺഗ്രസ്സിൽ നിന്നുള്ള എന്റെ വിട്ടുപോരൽ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിർന്ന നേതാക്കൾ കേരളത്തിലെ കോൺഗ്രസ്സിൽ നിന്ന് പുറത്ത് കടന്നു ബിജെപിയിൽ ചേരും. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്' - അദ്ദേഹം പറഞ്ഞു.

സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവർ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോൺഗ്രസ്സിലെ അവസ്ഥയെന്നും വിജയൻ തോമസ് ആരോപിച്ചു.

Tags:    

Similar News