'കമ്പിളി പുതപ്പുമായി ഇറങ്ങിയോടി; ഭൂചലനത്തില്‍ ഉമര്‍ അബ്ദുള്ളയുടെ പ്രതികരണം

2005ലുണ്ടായ ഭൂചലനത്തിന് ശേഷം ആദ്യമായാണ് വീട്ടില്‍ നിന്നിറങ്ങിയോടാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ള കുലുക്കം അനുഭവപ്പെട്ടതെന്ന് ഉമര്‍ അബ്ദുള്ള

Update: 2021-02-13 11:02 GMT

വെള്ളിയാഴ്ച രാത്രി ഉത്തരേന്ത്യയിൽ ഭീതി പരത്തിയ ഭൂചലനത്തില്‍ പ്രതികരണവുമായി ഉമര്‍ അബ്ദുള്ള. 2005ലുണ്ടായ ഭൂചലനത്തിന് ശേഷം ആദ്യമായാണ് വീട്ടില്‍ നിന്നിറങ്ങിയോടാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ള കുലുക്കം അനുഭവപ്പെട്ടതെന്ന് ഉമര്‍ അബ്ദുള്ള ട്വിറ്ററില്‍ രേഖപ്പെടുത്തുന്നു. ഭൂമി കുലുങ്ങിയപ്പോൾ ബ്ലാങ്കറ്റെടുത്ത് വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭൂചലനത്തിന്റെ തീവ്രമായ പ്രകമ്പനം ശ്രീനഗറിലും അനുഭവപ്പെട്ടിരുന്നു.

2005ലെ ഭൂകമ്പത്തിനു ശേഷം എന്നെ വീട്ടിൽ നിന്ന് പുറത്തിറക്കാൻ മാത്രം ശക്തിയുള്ള ഒരു ഭൂകമ്പം ഇതായിരുന്നു. ഒരു ബ്ലാങ്കറ്റും എടുത്ത് ഞാൻ ഓടി. ഫോൺ എടുക്കാൻ ഞാൻ മറന്നു. അതുകൊണ്ട് തന്നെ തറ കുലുങ്ങുമ്പോൾ ‘ഭൂകമ്പം’ എന്ന് ട്വീറ്റ് ചെയ്യാൻ എനിക്കായില്ല.’- അദ്ദേഹം ട്വീറ്റിൽ കുറിച്ചു

Advertising
Advertising

ഇന്നലെ രാത്രി 10.30നായിരുന്നു താജികിസ്താൻ പ്രഭവ കേന്ദ്രമായ ഭൂചലനം ഉത്തരേന്ത്യയെ നടുക്കിയത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്നു ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങി. പിന്നീട് സ്ഥിതി ശാന്തമായ ശേഷമാണു മടങ്ങിയത്.

Tags:    

Similar News