സുഗന്ധം പരത്തുന്ന ശില്‍പങ്ങളുമായി ബിജു ചന്ദ്രിക ഗംഗാധരന്‍

Update: 2016-11-21 11:57 GMT
സുഗന്ധം പരത്തുന്ന ശില്‍പങ്ങളുമായി ബിജു ചന്ദ്രിക ഗംഗാധരന്‍

കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ കൊണ്ടാണ് ഖത്തര്‍ പ്രവാസിയായ തിരുവനന്തപുരം ശംഖുമുഖം സ്വദേശി ബിജു സി ജി നറുമണമുള്ള ശില്‍പ്പങ്ങള്‍ തീര്‍ത്തത്

Full View

സോപ്പുകൊണ്ടുള്ള ശില്‍പ്പങ്ങളുടെ വേറിട്ട പ്രദര്‍ശനമൊരുക്കിയിരിക്കുകയാണ് ഖത്തറിലെ മലയാളി ശില്‍പ്പിയായ ബിജു ചന്ദ്രിക ഗംഗാധരന്‍ എന്ന തിരുവനന്തപുരം സ്വദേശി. ശഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ ആരംഭിച്ച സോപ്പുശില്‍പ്പങ്ങളുടെ പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടു നില്‍ക്കും.

പലനിറങ്ങളിലുള്ള എഴുപതിലധികം സുഗന്ധ ശില്‍പ്പങ്ങള്‍. കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ കൊണ്ടാണ് ഖത്തര്‍ പ്രവാസിയായ തിരുവനന്തപുരം ശംഖുമുഖം സ്വദേശി ബിജു സി ജി നറുമണമുള്ള ശില്‍പ്പങ്ങള്‍ തീര്‍ത്തത്. സൂക്ഷ്മമായി നിര്‍മ്മിച്ച ഇവയ്ക്ക് 5 സെന്റീമിറ്ററില്‍ താഴെ മാത്രമേ വലിപ്പമുള്ളൂ. സോപ്പു ശില്‍പ്പങ്ങളുടെ വേറിട്ട പ്രദര്‍ശനം ശഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ ആരംഭിച്ചു.

Advertising
Advertising

ദിവ്യരൂപങ്ങളും മഹദ് വ്യക്തികളും സിനിമാതാരങ്ങളും മുതല്‍ ചെറുജീവികളും ലാന്റ് മാര്‍ക്കുകളും ആനിമേഷന്‍ രൂപങ്ങളുമെല്ലാം ബിജുവിന്റെ കരവിരുതില്‍ വിരിഞ്ഞിരിക്കുന്നു. പുതുമയാര്‍ന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ശഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ നടന്നു.

ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബിജുവിന്റെ സോപ്പ് പ്രദര്‍ശനം കാണാനായി പാര്‍ക്കിലെത്തിയവര്‍ക്ക് വിസ്മയത്തോടൊപ്പം നറുമണവും നവോന്മേഷവും കൂടിയാണ് ലഭിച്ചത്.

പെരുന്നാള്‍ അവധി ആഘോഷിക്കുന്നവര്‍ക്കായി ഒരുക്കിയ പുതുമയുള്ള പ്രദര്‍ശനം തിങ്കളാഴ്ച വരെ നീണ്ടു നില്‍ക്കും.

Tags:    

Similar News