ദുബൈയില്‍ സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് നിര്‍ക്ക് വര്‍ധിപ്പിച്ചു

Update: 2016-12-29 05:10 GMT
Editor : admin
ദുബൈയില്‍ സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് നിര്‍ക്ക് വര്‍ധിപ്പിച്ചു

ദുബൈയിലെ പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു.

Full View

ദുബൈയിലെ പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു. 60 മുതല്‍ 80 ശതമാനം വരെയാണ് വര്‍ധന. അടുത്തമാസം ആദ്യവാരം മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. എ, സി സോണുകളില്‍ മൂന്നുമാസത്തേക്ക് 1400 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 700 ദിര്‍ഹമാണ്. ആറുമാസത്തേക്ക് 2500 ദിര്‍ഹം പാര്‍ക്കിംഗ് കാര്‍ഡിന് നല്‍കണം. നിലവിലിത് 1300 ദിര്‍ഹമാണ്. ഒരു വര്‍ഷത്തേക്ക് 2500 ദിര്‍ഹമിന് പകരം ഇനി 4500 ദിര്‍ഹം ഈടാക്കും. ബി, ഡി സോണുകളില്‍ മൂന്നുമാസത്തേക്ക് 450 ദിര്‍ഹം എന്നത് 700 ദിര്‍ഹമായി ഉയര്‍ത്തി. ആറുമാസത്തേക്കുള്ള നിരക്ക് 800ല്‍ നിന്ന് 1300 ആയും ഒരുവര്‍ഷത്തേക്കുള്ളത് 1500ല്‍ നിന്ന് 2400 ആയും വര്‍ധിപ്പിച്ചു. മേയ് ആദ്യ വാരം പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. സി, ഡി പാര്‍ക്കിങ് സോണുകള്‍ പുതുതായി നിലവില്‍ വന്നതാണ്. എ സോണിലെ കാര്‍ഡുകള്‍ ബി, സി, ഡി സോണുകളിലും ഉപയോഗപ്പെടുത്താം. ബി സോണിലെ കാര്‍ഡുകള്‍ ഡി സോണുകളിലും ഉപയോഗിക്കാം. ആറുമാസം, ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡുകള്‍ അടുത്തമാസം 28 മുതല്‍ ലഭ്യമാകുമെന്ന് ആര്‍.ടി.എ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News