ഇന്ത്യ ചോക്കോനുട്ട സെവന്‍സ് ഫുട്‌ബോള്‍: ഫഹാഹീല്‍ ടീം കിരീടം നിലനിര്‍ത്തി
കുവൈത്തില്‍ നടന്ന രണ്ടാമത് യൂത്ത് ഇന്ത്യ ചോക്കോ നുട്ട സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ ടീം കിരീടം നിലനിര്‍ത്തി.
കുവൈത്തില്‍ നടന്ന രണ്ടാമത് യൂത്ത് ഇന്ത്യ ചോക്കോ നുട്ട സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ ടീം കിരീടം നിലനിര്‍ത്തി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജലീബ്അല്‍ ശുയൂഖിനെ കീഴടക്കിയാണ് ഫഹാഹീല്‍ വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കിയത്.
യൂത്ത് ഇന്ത്യ ഫഹാഹീല്‍ മംഗഫ് യൂണിറ്റുകള്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് . ഫഹാഹീല്‍ സൂക് സബ പബ്ലിക് അതോറിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കലാശക്കളിയില്‍ ഇരുപകുതികളിലായി ജിബുവാണ് ഫഹാഹീല്‍ ടീമിന് വേണ്ടി ഗോളുകള്‍ നേടിയത്. ജേതാക്കളായ ഫഹാഹീല്‍ ടീമിനു ചോക്കോനുട്ട യൂത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും ക്യാഷ് അവാര്‍ഡും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി ഫഹാഹീല്‍ ടീമിലെ ഫൈസല്‍ അബ്ദുല്ലയെയും മികച്ച കളിക്കാരനായി ഫഹാഹീല്‍ ടീമിലെ തന്നെ ജിബുവിനെയും തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൌട്ട് മത്സരത്തില്‍ മിന്‍ഷാദ് ജേതാവായി. ഉത്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് നജീബ് സികെ, ചോക്കോനുട്ട മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നസീം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഉസാമ അബ്ദുറസ്സാഖ് , നിയാസ് , സനൂജ് സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് റാഫി , മുസ്തഫ എന്നിവര്‍ കളി നിയന്ത്രിച്ചു.