ഹജ്ജ് സീസണില്‍ താത്ക്കാലിക ജോലിക്ക് പ്രവേശിക്കാന്‍ അവസരം

Update: 2017-02-20 16:25 GMT
Editor : Subin
ഹജ്ജ് സീസണില്‍ താത്ക്കാലിക ജോലിക്ക് പ്രവേശിക്കാന്‍ അവസരം

ഹജ്ജ് സീസണ്‍ ജോലിക്ക് മന്ത്രാലയത്തിന്റെ  അനുമതി ലഭിച്ച കമ്പനി മുഖേനയാണ് ജോലിക്ക് നിയമനം ലഭിക്കുക. www.temporarywork.com.sa എന്ന പോര്‍ട്ടല്‍ വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ താല്‍ക്കാലിക ജോലിക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനായി സൗദി തൊഴില്‍ മന്ത്രാലയം പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ള ജോലിക്ക് മുമ്പ് ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവു.

ഹജ്ജ് സീസണ്‍ ജോലിക്ക് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച കമ്പനി മുഖേനയാണ് ജോലിക്ക് നിയമനം ലഭിക്കുക. www.temporarywork.com.sa എന്ന പോര്‍ട്ടല്‍ വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. മക്ക, മദീന പരിമിതമായിരിക്കും ജോലി സ്ഥലം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിയമിക്കപ്പെടുന്ന ഇത്തരം ജോലിക്കാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം നല്‍കുന്നതല്ല എന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News