കരാര്‍ പുതുക്കുന്നതില്‍ കാലതാമസം; കുവൈത്തില്‍ മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ ദുരിതത്തില്‍

Update: 2017-05-12 06:10 GMT
Editor : Alwyn K Jose
കരാര്‍ പുതുക്കുന്നതില്‍ കാലതാമസം; കുവൈത്തില്‍ മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ ദുരിതത്തില്‍

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലെ നൂറോളം ടെക്നീഷ്യന്മാര്‍ ജോലിയില്‍ തുടരുന്നതിനുള്ള കരാര്‍ പുതുക്കുന്നതും കാത്ത് കഴിയുന്നതായി റിപ്പോര്‍ട്ട്.

Full View

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലെ നൂറോളം ടെക്നീഷ്യന്മാര്‍ ജോലിയില്‍ തുടരുന്നതിനുള്ള കരാര്‍ പുതുക്കുന്നതും കാത്ത് കഴിയുന്നതായി റിപ്പോര്‍ട്ട്. കരാറടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ഇവരില്‍ ആംബുലന്‍സ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, വിദഗ്ധ മെഡിക്കല്‍ എക്യുപ്മെന്റ് ടെക്നീഷ്യന്മാര്‍, ലാബ് ടെക്നീഷ്യന്മാര്‍ എന്നിവരുള്‍പ്പെടും.

Advertising
Advertising

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആംബുലന്‍സുകളിലും മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റുകളിലും ജോലി ചെയ്യുന്ന ഇവരുടെ കരാര്‍ ഈമാസം 31ന് തീരുകയാണ്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ചെന്ന് ആരോഗ്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗം നേരിട്ടെത്തിയാണ് മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റുകളിലേക്ക് ഡ്രൈവര്‍മാരടക്കം ടെക്നീഷ്യന്മാരെ തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ടതിന് ശേഷം രണ്ടര വര്‍ഷമായി ജോലിയില്‍ തുടരുന്ന നൂറോളം കരാര്‍ പുതുക്കാനുള്ള നടപടികളാണ് ഇതുവരെ പൂര്‍ത്തിയാവാതിരിക്കുന്നത്. മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തുടര്‍ നടപടികളൊന്നുമുണ്ടാവത്തതിനാല്‍ ടെക്നീഷ്യന്മാരാണ് ത്രിശങ്കുവിലായിരിക്കുകയാണ്.

മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കരാര്‍ പുതുക്കിക്കിട്ടിയാല്‍ ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവരാണ് പലരും. നിശ്ചിത സമയത്തിനുള്ളില്‍ കരാര്‍ പുതുക്കാതിരിക്കുകയും ഇഖാമ കാലാവധി തീരുകയും ചെയ്യുന്നതോടെ തങ്ങള്‍ അനധികൃതരായി മാറുന്നതുള്‍പ്പെടെ പ്രശ്നങ്ങളിലകപ്പെടുമെന്ന ഭീതിയും ഇവര്‍ക്കുണ്ട്. അതേസമയം, പൊതുമേഖലയിലെ വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നതെന്നാണ് സൂചന. വിദേശികളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ പുതുതായി നിയമിക്കുന്നതും ഉള്ളവര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കുന്നതും നിര്‍ത്തിവെച്ചതായി അടുത്തിടെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിയന്തര സേവനത്തിലേര്‍പ്പെട്ട് പരിചയം കരസ്ഥമാക്കിയ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഇത്രയും ടെക്നീഷ്യന്മാരെ ഒറ്റയടിക്ക് ജോലിയില്‍നിന്ന് മാറ്റുന്നത് പ്രായാസം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News