കേളിക്ക് പുതിയ നേതൃത്വം; ഗഫൂർ ആനമങ്ങാട് പ്രസിഡണ്ട് സുനിൽ കുമാർ സെക്രട്ടറി

35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മറ്റിയാണ് നിലവിൽ വന്നത്

Update: 2026-02-15 09:04 GMT
Editor : Mufeeda | By : Web Desk

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു. ഗഫൂർ ആനമങ്ങാട് പ്രസിഡണ്ട്, സുനിൽ കുമാർ സെക്രട്ടറി, മധു ബാലുശ്ശേരി ട്രഷറർ എന്നിങ്ങനെ തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും നിയമിച്ചു. 73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രൊഫസ്സർ എംഎം നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertising
Advertising

രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും, ട്രഷറർ ജോസഫ് ഷാജി വരവ്–ചെലവ് കണക്കുകളും, രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു. 15 ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെപിഎം സാദിഖ്, എംഎം നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശ്ശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി എന്നിവരാണ് സ്റ്റിയറിങ് കമ്മറ്റി. മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, ഷാജി പി.കെ., ജോഷി പെരിഞ്ഞനം എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയിൽ പ്രവർത്തിച്ചു. നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്‌മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ എന്നിവർ മിനിറ്റ്സ് കമ്മറ്റിയും ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ എന്നിവർ പ്രമേയ കമ്മറ്റിയുമായി. റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി ക്രഡൻഷ്യൽ കമ്മറ്റി എന്നിങ്ങനെ വിവിധ സബ് കമ്മറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

പ്രമേയ കമ്മറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെപിഎം സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News