ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്റ്റ് നാലിന് മദീനയില്‍

Update: 2017-05-14 14:07 GMT
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്റ്റ് നാലിന് മദീനയില്‍
Advertising

ഡല്‍ഹിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണയും ആദ്യമായി പുണ്യഭൂമിയിലെത്തുക. മുന്നൂറ്റി നാല്‍പത് തീര്‍ഥാടകരുമായുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ ഒന്പത് മണിക്ക് മദീന വിമാനത്താവളത്തിലെത്തും.

Full View

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്റ്റ് നാലിന് മദീനയിലെത്തും. രണ്ടായിരത്തി ഒരുനൂറ്റി പത്ത് തീര്‍ഥടകരാണ് ആദ്യ ദിനം അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. ജിദ്ദ വഴിയുള്ള തീര്‍ഥാടകരുടെ വരവ് പതിനൊന്ന് മുതലാണ് ആരംഭിക്കുക.

ഡല്‍ഹിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണയും ആദ്യമായി പുണ്യഭൂമിയിലെത്തുക. മുന്നൂറ്റി നാല്‍പത് തീര്‍ഥാടകരുമായുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ ഒമ്പത് മണിക്ക് മദീന വിമാനത്താവളത്തിലെത്തും. ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിനകത്ത് സ്വീകരിക്കും. മസ്ജിദുന്നബവിക്ക് സമീപം മര്‍ക്കസിയ്യയില്‍ അല്‍ മുക്ത്താറ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് താമസമൊരുക്കിയത്. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം ഇവര്‍ മക്കയിലേക്ക് പോകും. മംഗലാപുരം, ഗയ, ഗുവാഹട്ടി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ആദ്യ ദിനം മദീനയിലെത്തും. എയര്‍ ഇന്ത്യക്ക് പുറമെ സ്പൈസ് ജെറ്റ്, സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ വിമാന കന്പനികളാണ് തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുക. സ്പൈസ് ജെറ്റ് ആദ്യമായാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്.

തീർഥാടകരുടെ താമസം അടക്കമുള്ളസംവയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.ഡോക്ടർമാർ ഉൾപ്പടെ ഇന്ത്യയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്ന ജീവനക്കാർ തിങ്കളാഴ്ച മദീനയിലെത്തും. ജിദ്ദ , മദീന വിമാനത്താളങ്ങൾ വഴി ഒരു ലക്ഷത്തി ഇരുപത് തീർഥാടകരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തുക.

Tags:    

Similar News