മധ്യാഹ്ന വിശ്രമം: ഉത്തരവ് ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ഒമാന്‍ പിഴ ചുമത്തി

Update: 2017-05-15 07:31 GMT
Editor : admin
മധ്യാഹ്ന വിശ്രമം: ഉത്തരവ് ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ഒമാന്‍ പിഴ ചുമത്തി
Advertising

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കണമെന്ന ഉത്തരവ് ലംഘിച്ച പതിനാറോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കണമെന്ന ഉത്തരവ് ലംഘിച്ച പതിനാറോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്ന് മുതലാണ് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ച് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

വേനല്‍ചൂട് ശക്തമായ സാഹചര്യത്തില്‍ നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്. കഴിഞ്ഞആറു ദിവസത്തിനുള്ളില്‍ 125 കമ്പനിക ളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സലീം അല്‍ ബാദി പറഞ്ഞു. ഇതില്‍ 16 കമ്പനികളാണ് നിയമലംഘനം നടത്തിയതായി ശ്രദ്ധയില്‍ പെട്ടത്. നിയമപ്രകാരമുള്ള പിഴ ഇവര്‍ക്ക് ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളില്‍ പരിശോധന നടത്തുമെന്നും സലീം അല്‍ ബാദി കൂട്ടി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മധ്യാഹ്ന വിശ്രമ ഉത്തരവ് ലംഘിച്ച 391 കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. ഒമാനി തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്ക്ള്‍ 118 പ്രകാരം മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നൂറ് മുതല്‍ 500 റിയാല്‍ വരെ പിഴയോ ഒരു മാസം തടവോ ശിക്ഷയായി ലഭിക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ശിക്ഷ ഒരുമിച്ചും ലഭിക്കാം. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News