മീറ്ററില്ലാ ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈത്ത്

Update: 2017-05-16 18:29 GMT
Editor : Subin
മീറ്ററില്ലാ ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈത്ത്

പെട്രോള്‍ വില വര്‍ധനവിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മീറ്ററില്ലാ ടാക്‌സികള്‍ പിടിച്ചെടുക്കുമെന്നു കുവൈത്ത് വാണിജ്യ മന്ത്രാലയം. മീറ്ററില്‍ കൃത്രിമം കാണിച്ചാലും അമിത ചാര്‍ജ് ഈടാക്കിയാലും ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും. പെട്രോള്‍ വില വര്‍ധനവിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പെട്രോള്‍ വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പൊതു ഗതാഗത സംവിധാനങ്ങളായ ബസ് ടാക്‌സി എന്നിവയില്‍ ഇന്ധന വില വര്‍ധനയുടെ പ്രതിഫലനം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പെട്രോള്‍ വില വര്‍ദ്ധന മറയാക്കി ടാക്‌സി കമ്പനികള്‍ അമിതച്ചാര്‍ജ് ഈടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു നിയമം കര്‍ശനമാക്കാനും ചൂഷണം തടയുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാനും ഇരുമന്ത്രാലയങ്ങളും ധാരണതായാണ് വിവരം.

Advertising
Advertising

ഇനി മുതല്‍ രാജ്യത്തെ നിരത്തുകളില്‍ മീറ്ററില്ലാ ടാക്‌സികള്‍ ഉണ്ടാകില്ലെന്നു വ്യക്തമാക്കിയ വാണിജ്യ മന്ത്രാലയം മീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മീറ്റര്‍ നിരക്കിനേക്കാള്‍ കൂടുതല്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയതായി കണ്ടെത്തിയാലും ഡ്രൈവര്‍മാര്‍ കുടുങ്ങും. കുവൈത്ത് നിയമ പ്രകാരം ഉപഭോക്തൃ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കാനും പരിഷ്‌കരിക്കാനുമുള്ള അധികാരം വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിക്ഷിപ്തമാണ്.

ടാക്‌സി നിരക്കു പരിഷ്‌കരണവുമായി ബന്ധപ്പെട്ടു വാണിജ്യ മന്ത്രാലയം പഠനം നടത്തിയിരുന്നു പെട്രോള്‍ വില കൂടിയാല്‍ പോലും 450 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ പരമാവധി മൂന്നു ദിനാര്‍ മാത്രമേ ഫോര്‍ സിലിണ്ടര്‍ ടാക്‌സി കാറുകള്‍ക്ക് ഇന്ധന ചെലവ് വരുന്നുള്ളൂ എന്നായിരുന്നു പഠന സമിതിയുടെ വിലയിരുത്തല്‍. ഇത് മുന്‍നിര്‍ത്തി തല്‍ക്കാലം നിരക്ക് വര്‍ദ്ധന ആവശ്യമില്ലെന്ന നിലപാടിലാണ് വാണിജ്യ മന്ത്രാലയം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News