കുവൈത്തിലെ നാസര്‍ അല്‍ ബദ്ദ ട്രേഡിങ് കമ്പനിയുടെ ഫെസ്റ്റീവ് നൈറ്റ്
എൻബിടിസി ആസ്ഥാനത്തു നടന്ന 11 ആം വാർഷിക പരിപാടിയിൽ കമ്പനി ജീവനക്കാര്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പേർ പങ്കെടുത്തു.
കുവൈത്തിലെ നാസർ അൽ ബദ്ദ ട്രേഡിങ് കമ്പനി ഫെസ്റ്റീവ് നൈറ്റ് സംഘടിപ്പിച്ചു. എൻബിടിസി ആസ്ഥാനത്തു നടന്ന 11 ആം വാർഷിക പരിപാടിയിൽ കമ്പനി ജീവനക്കാര്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പേർ പങ്കെടുത്തു.
ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഫെസ്റ്റിവ് നൈറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്, ചലച്ചിത്ര സംവിധായകരായ ശ്രീകുമാരന്‍ തമ്പി, ബ്ലെസി, ഐ വി ശശി, കഥാകൃത്ത് സേതു, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ വ്യവസായ പ്രമുഖൻ മുഹമ്മദ് അലി, തുടങ്ങിയവര്‍ സംബന്ധിച്ചു. ചെയര്‍മാന്‍ മുഹമ്മദ് അല്‍ ബദ്ദ ആമുഖ സന്ദേശം നല്‍കി. മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം അധ്യക്ഷത വഹിച്ചു.
കമ്പനിയുടെ ആദ്യകാല ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. സില്‍വര്‍ ജൂബിലി ആഘോഷഭാഗമായി നിര്‍മിച്ചുനല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാനം അംബാസഡര്‍ നിര്‍വഹിച്ചു. മുതുകാടും സംഘവും അവതരിപ്പിച്ച മായാജാലവും ഷാഡോ ആര്‍ട്ടിസ്റ്റ് പ്രഹ്ളാദ് ആചാര്യയുടെ കലാ പ്രകടനവും സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും പരിപാടിയെ ആകർഷകമാക്കി വിജയ് യേശുദാസ്, വിധുപ്രതാപ്, രാജലക്ഷ്മി, സയനോര, സിത്താര തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.