യുദ്ധ തടവുകാരെ വിട്ടയക്കാൻ ഹൂതി വിമതരും യെമൻ സർക്കാരും തമ്മിൽ ധാരണയിലെത്തി

Update: 2017-06-10 15:51 GMT
Editor : admin
യുദ്ധ തടവുകാരെ വിട്ടയക്കാൻ ഹൂതി വിമതരും യെമൻ സർക്കാരും തമ്മിൽ ധാരണയിലെത്തി
Advertising

ഐക്യ രാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ കുവൈത്തിൽ നടന്നു വരുന്ന സമാധാന ചർചയിലാണ് ഹൂതി വിമതരുടെയും യെമൻ സർക്കാറിന്റെയും പ്രതിനിധികൾ ധാരണയിൽ എത്തിയത്.

യെമനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുദ്ധ തടവുകാരെ വിട്ടയക്കാൻ ഹൂതി വിമതരും യെമൻ സർക്കാരും തമ്മിൽ ധാരണയിലെത്തി. ഐക്യ രാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ കുവൈത്തിൽ നടന്നു വരുന്ന സമാധാന ചർചയിലാണ് ഹൂതി വിമതരുടെയും യെമൻ സർക്കാറിന്റെയും പ്രതിനിധികൾ ധാരണയിൽ എത്തിയത്.

കുവൈത്തില്‍ കഴിഞ്ഞമാസം 21ന് തുടങ്ങിയ ചര്‍ച്ച ഇടയ്ക്കിടെ മുടങ്ങിയും പുനരാരംഭിച്ചും മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് . സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാരോപിച്ച് ഹൂതി വിഭാഗം ഇടയ്ക്കു ചർച്ചയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി ഇന്നലെ വീണ്ടും പുനരാരംഭിച്ചു . ഇരുവിഭാഗവും ഉള്‍പ്പെട്ട മൂന്നു സംയുക്ത ഗ്രൂപ്പുകളും ഇന്നലെ യോഗം ചേർന്നു രാഷ്ട്രീയം, സുരക്ഷ, തടവുകാര്‍ എന്നീ വിഷയങ്ങള്‍ക്കായി രൂപവല്‍ക്കരിച്ച സംയുക്ത ഗ്രൂപ്പുകളാണ് യോഗം ചേര്‍ന്നത്. ഇരുഭാഗവും തടവിൽ പാർപ്പിച്ചിരിക്കുന്നവരിൽ പകുതി പേരെ വിട്ടയക്കാൻ യോഗത്തിൽ ധാരണയായി.20 ദിവസത്തിനുള്ളിൽ 50 ശതമാനം തടവുകാരെ മോചിപ്പിക്കുമെന്ന് യെമൻ സർക്കാർ വക്താവ് മനാ അൽ മതാർ അറിയിച്ചു. സർക്കാർ പ്രതിനിധികൾക്കും ഹൂതികൾക്കും ഒപ്പം മുൻ പ്രസിടന്റ്റ് അലി സാലിഹിനെ അനുകൂലിക്കുന്നവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് . അഭിപ്രായവ്യത്യാസങ്ങൾ മാറ്റി വെച്ച് അനുരഞ്ജനത്തിനു തയ്യാറായതിൽ മൂന്നു കൂട്ടരെയും യു എൻ ദൂതൻ അഭിനന്ദിച്ചു. യമന്‍ നിവാസികള്‍ക്ക് സമാധാനം നല്‍കുന്ന രീതിയിലുള്ള അനുരഞ്ജനത്തിലത്തൊനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്മായിൽ വലദ് ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു. പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ രൂക്ഷമായ സംഘര്‍ഷത്തിൽ ഇതുവരെ 6,400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News