ഇന്ത്യ - യുഎഇ ബന്ധം കൂടുതല്‍ മേഖലകളിലേക്ക്

Update: 2017-06-17 18:38 GMT
ഇന്ത്യ - യുഎഇ ബന്ധം കൂടുതല്‍ മേഖലകളിലേക്ക്

സാമ്പത്തിക - നിക്ഷേപ മേഖലക്ക് പുറമെ പ്രതിരോധം ഉള്‍പ്പെടെയുള്ള തുറകളിലേക്ക് കൂടി ഇന്ത്യ - യുഎഇ ബന്ധം വളരുകയാണ്.

Full View

സാമ്പത്തിക - നിക്ഷേപ മേഖലക്ക് പുറമെ പ്രതിരോധം ഉള്‍പ്പെടെയുള്ള തുറകളിലേക്ക് കൂടി ഇന്ത്യ - യുഎഇ ബന്ധം വളരുകയാണ്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനത്തില്‍ പ്രവാസ ലോകവും നിറഞ്ഞ പ്രതീക്ഷയിലാണ്.

ഡല്‍ഹി നഗരവീഥികളില്‍ ഇരു രാജ്യങ്ങളുടെയും പതാകകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. അബൂദബി കിരീടാവകാശിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള കമാനങ്ങളും ധാരാളം. അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും പരോക്ഷമായി ഏറെ ഗുണം ചെയ്യും. തൊഴിലാളിക്ഷേമം ഉള്‍പ്പെടെയുള്ള തുറകളില്‍ നിരവധി കരാറുകള്‍ക്കും രൂപം നല്‍കാനുള്ള തീരുമാനത്തിലാണ് ഇരു രാജ്യങ്ങളും.

Advertising
Advertising

2015 ആഗസ്റ്റില്‍ നടന്ന പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനവും തുടര്‍ന്ന് പോയ വര്‍ഷം ഫെബ്രുവരില്‍ നടന്ന അബൂദബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും ഉയര്‍ത്തിയ പ്രതീക്ഷകള്‍ വളരെ വലുതായി. അതിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് അബൂദബി കിരീടാവകാശിയുടെ ത്രിദിന സന്ദര്‍ശനം. അതിനെ ഏറെ ആവേശത്തോടെയാണ് എല്ലാവരും വിലയിരുത്തുന്നതും.

സാമ്പത്തിക നിക്ഷേപ മേഖലക്കപ്പുറം പ്രതിരോധം ഉള്‍പ്പെടെ സുപ്രധാന തലങ്ങളിലേക്കു കൂടി ഇന്ത്യ - യുഎഇ ബന്ധം വളരുന്നതിന്റെ കൂടി സൂചനയാണ് ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്ന സുപ്രധാന കരാറുകള്‍. എം എ യൂസുഫലി, ഡോ ശംഷീര്‍ വയലില്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവരാണ് യുഎഇയില്‍ നിന്നും കിരീടാവകാശിയെത അനുഗമിക്കുന്ന ഇരുപതംഗ ഉന്നതതല ബിസിനസ് സംഘത്തില്‍ ഉള്‍പ്പെട്ട മലയാളികള്‍.

Tags:    

Similar News